Wednesday 18 April 2018 11:29 AM IST : By സ്വന്തം ലേഖകൻ

നിങ്ങളോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം, മിസ് യു ലാലേട്ടാ! 'ഇത്തിക്കരപ്പക്കി' യെക്കുറിച്ച് നിവിന്‍ പോളി

nivin_pauly

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന റോഷന്‍ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ സീനുകള്‍ അവസാനിച്ചു. എന്നാല്‍ ഇത്തിക്കരപ്പക്കിയെ പിരിയാന്‍ വയ്യെന്നു സംവിധായകനു പിന്നാല സാക്ഷാല്‍ കായംകുളം കൊച്ചുണ്ണിയും  പറയുകയാണ്. ട്വിറ്ററിലൂടെയായിരുന്നു കായംകുളംകൊച്ചുണ്ണിയായി വേഷമിടുന്ന നിവിന്‍ പോളിയുടെ പ്രതികരണം. “നമുക്ക് പ്രചോദനമാകുന്ന ഒരു ഇതിഹാസത്തിനൊപ്പം വര്‍ക്കു ചെയ്യാന്‍ സാധിക്കുക എന്നത് അനുഗ്രഹം തന്നെയാണ്. അത് മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു, സെറ്റില്‍ നിങ്ങളെ മിസ് ചെയ്യുന്നു ലാലേട്ടാ” നിവിന്‍ ട്വിറ്ററില്‍ കുറിച്ചു.

നിവിന്‍പോളിയും മോഹന്‍ലാലും ഇതാദ്യമായാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. അതിഥി താരമായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. സെറ്റില്‍ മോഹന്‍ലാലിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു സാക്ഷാല്‍ കായംകുളം കൊച്ചുണ്ണിയും മോഹന്‍ലാലിനെ കുറിച്ച് പോസ്റ്റ് ചെയ്ത്ത്. മോഹന്‍ലാലിന്റെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പും.

പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.  ഒരുക്കിയിരിക്കുന്നത് ബോബിയും സഞ്ചയ് കൂട്ടുകെട്ടാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.