Tuesday 27 September 2022 10:04 AM IST : By സ്വന്തം ലേഖകൻ

‘ഇനി ഇതും നോക്കിയിരുന്ന്, കൊതിവിട്ട്, എന്റെ വയറും കേടാക്കിയിട്ടേ ഇറങ്ങുന്നുള്ളോ’: വിഡിയോ പങ്കുവച്ച് അജു

nivin-pauly

നിവിന്‍ പോളിക്കൊപ്പമുള്ള രസകരമായ ഒരു വിഡിയോ പങ്കുവച്ച് അജു വർഗീസ്.

വിഡിയോയിൽ, ഹോട്ടലിൽ ആഹാരം കഴിക്കുകയാണ് അജുവും നിവിനും. ചിക്കൻ കഴിക്കുന്നന്ന തന്നെ നോക്കുന്ന അജുവിനോട് ‘ഇനി ഇതും നോക്കിയിരുന്ന്, കൊതിവിട്ട്, എന്റെ വയറും കേടാക്കിയിട്ടേ ഇറങ്ങുന്നുള്ളോ’ എന്നാണ് നിവിൻ തമാശയായി പറയുന്നത്.

‘ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാമതി...കിറുക്കൻ’ എന്നാണ് വിഡിയോ പങ്കുവച്ച് അജു കുറിച്ചത്.

മലയാളത്തിന്റെ പ്രിയ താരങ്ങളായ നിവിൻ പോളിയും അജു വർഗീസും അടുത്ത സുഹൃത്തുക്കളാണ്. രണ്ട് ദിവസം മുമ്പ് പൊറോട്ട കഴിക്കേണ്ടത് എങ്ങനെ എന്ന് അജുവിനും സാനിയ ഇയ്യപ്പനും പഠിപ്പിച്ച് കൊടുക്കുന്ന നിവിന്റെ വിഡിയോയും വൈറലായിരുന്നു.