Friday 14 June 2019 05:16 PM IST : By സ്വന്തം ലേഖകൻ

നിവിനെ ദുൽഖർ എന്നുവിളിച്ചു; അവതാരകയോട് താരത്തിന്റെ പ്രതികരണം ഇങ്ങനെ!

nivin-anchor.jpg.image.784.410

നടൻ നിവിൻ പോളിയുടെ ആദ്യ തമിഴ് ചിത്രം ’റിച്ചി’ റിലീസിങ്ങിന് തയാറെടുക്കുകയാണ്. അടുത്ത ദിവസം സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് ചാനലിന് നിവിൻ അഭിമുഖം നൽകിയിരുന്നു. അഭിമുഖത്തിന്റെ തുടക്കത്തിൽ തന്നെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ദുൽഖർ സല്‍മാന് സ്വാഗതം എന്നു പറഞ്ഞുകൊണ്ടാണ് അവതാരക നിവിൻ പോളിയെ ഷോയിൽ അഭിസംബോധന ചെയ്തത്.

എന്നാൽ ഇതുകേട്ടപ്പോൾ നിവിൻ വളരെ കൂളായിരുന്നു. മുഖത്ത് ഞെട്ടലോ, അങ്കലാപ്പൊ ഒന്നുമുണ്ടായിരുന്നില്ല. നിവിന്റെ പ്രതികരണം അറിയാൻ ചാനല്‍ അധികൃതർ ഒപ്പിച്ച കുസൃതിയായിരുന്നു ഇത്. സംഭവത്തിൽ അവതാരകയെ കളിയാക്കാനും നിവിൻ മറന്നില്ല. ഇത്രയും നല്ല അഭിനയം കാഴ്ച വച്ച അവതാരകയെ പ്രശംസിക്കുക മാത്രമല്ല, നിങ്ങള്‍ക്ക് സിനിമയില്‍ ഒരു കൈ നോക്കിക്കൂടെ എന്നായിരുന്നു നിവിന്റെ ചോദ്യം. മറുപടിയായി മറ്റേതെങ്കിലും താരമായിരുന്നെങ്കിൽ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോകുമായിരുന്നുവെന്നും, നിവിന്‍ വളരെ എളിമയുള്ള വ്യക്തിയാണെന്നും അവതാരക വ്യക്തമാക്കി. വിഡിയോ കാണാം;