Wednesday 25 January 2023 08:57 AM IST : By സ്വന്തം ലേഖകൻ

ഗംഭീര മേക്കോവറില്‍, സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി: യുഎഇയിലെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

nivin-pauly

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിന്റെ യുഎഇയിലെ ലൊക്കേഷനിൽ നിന്നുള്ള യുവതാരം നിവിൻ പോളിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ വൈറൽ. ഗംഭീര മേക്കോവറിലാണ് താരം ചിത്രങ്ങളിൽ.

ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് ജനുവരി 20ന് യുഎഇയിൽ തുടക്കം കുറിച്ചിരുന്നു.

മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. വിഷ്ണു തണ്ടാശേരിയാണ് ക്യാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ.