Tuesday 02 June 2020 11:14 AM IST : By സ്വന്തം ലേഖകൻ

നിവിന്റെ ദാവീദിന് ഇന്ന് പിറന്നാൾ! പൊന്നോമനയ്ക്ക് ആശംസകൾ നേർന്ന് താരത്തിന്റെ പോസ്റ്റ്

nivinpauly

മകന്‍ ദാവീദിന് ജൻമദിനാശംസകള്‍ നേർന്ന് മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളി. ദാവീദിന്റെ പിറന്നാള്‍ ആണ് ഇന്ന്. മകന്റെ ചിത്രങ്ങൾ പങ്കുവച്ച് ‘ഹാപ്പി ബർത്ഡേ മൈ ബോയ്’ എന്നാണ് നിവിൻ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയായിരുന്നു നിവിന്റെ മകൾ റോസ് തെരേസയുടെ ജൻമദിനം. മകളുടെ ചിത്രം പങ്കുവച്ച് നിവിൻ ഫെയ്സ്ബുക്കിൽ കുറിച്ച ആശംസയും വൈറൽ ആയിരുന്നു.