Monday 02 November 2020 12:22 PM IST : By സ്വന്തം ലേഖകൻ

ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മിസ്റ്റർ‌ ജോൺ ബേബി! ‘നിഴൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

nizhal

കുഞ്ചാക്കോ ബോബന് പിറന്നാൾ സമ്മാനമായി, താരത്തിന്റെ ‘നിഴൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

യുവ എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴലിൽ കുഞ്ചാക്കോ ബോബനൊപ്പം നയൻതാരയും പ്രധാന വേഷത്തിൽ എത്തും.

ചാക്കോച്ചൻ മുഖംമൂടി അണിഞ്ഞുള്ള ചിത്രവുമായെത്തിയ പോസ്റ്റർ ഇതിനോടകം ശ്രദ്ധേയമാണ്.

കുഞ്ചാക്കോ ബോബന്റെ 44–ാംപിറന്നാളാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ചാക്കോച്ചന് സോഷ്യൽമീഡിയയിലുൾപ്പടെ ജൻമദിനാശംസകൾ നേരുന്നത്.

ജൻമദിന സന്തോഷം പങ്കുവച്ച്, 44 വർഷം മുമ്പുള്ള അമ്മ മോളി ബോബന്റെ ഒരു ചിത്രം ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘This day....44 years back...’എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് ചാക്കോച്ചന്റെ ചിത്രത്തിന് താഴെ ആശംസസകളുമായി എത്തുന്നത്.