Saturday 23 June 2018 04:41 PM IST : By സ്വന്തം ലേഖകൻ

മാറ്റത്തിന്റെ കാലത്തെ ‘മേരിക്കുട്ടി’; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഞാൻ മേരിക്കുട്ടിയുടെ സക്സസ് ടീസർ–വിഡിയോ

marykutty-teaser

സിനിമ ചിലപ്പോഴൊക്കെ ജീവിതങ്ങളുടെ നേർ ചിത്രമാകാറുണ്ട്. രഞ്ജിത്ത് ശങ്കർ–ജയസൂര്യ ജോഡി ഒരുമിക്കുന്ന ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രവും നമുക്ക് ചുറ്റുമുള്ള ചില ജീവിതങ്ങളുടെ നേർ പതിപ്പാണ്.

ട്രാൻസ് സെക്ഷ്വലായി ജയസൂര്യയെത്തുന്ന ചിത്രം ട്രാൻസ്ജെൻഡറുകളുടെ ഒറ്റപ്പെടലിന്റെയും അതിജീവനത്തിന്റെയും കഥയാണ് പ്രേക്ഷകരോട് പറഞ്ഞത്. മാറ്റി നിർത്തപ്പെടലുകളെ അതിജീവിച്ച് ഔന്നത്യത്തിലേക്ക് കുതിക്കുന്ന പുതിയ കാലത്തിന്റെ പ്രതിനിധിയാണ് ചിത്രത്തിലെ ജയസൂര്യയുടെ മേരിക്കുട്ടി എന്ന കഥാപാത്രം.

ഈദ് റിലീസായി തീയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷക മനം കീഴടക്കി മുന്നേറുകയാണ്. ഈ സന്തോഷം അണിയറക്കാർ പ്രേക്ഷകരോട് പങ്കുവച്ചത് ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തിറക്കിക്കൊണ്ടാണ്. മേരിക്കുട്ടി പങ്കു വച്ച മാറ്റത്തിന്റെ കഥ സമൂഹത്തിലും പ്രകടമായി എന്ന് ടീസർ അടിവരയിടുന്നു.

ജുവൽ മേരി, ജോജു ജോർജ്, അജു വർഗീസ്, ഇന്നസെന്റ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.