Tuesday 04 August 2020 10:21 AM IST : By സ്വന്തം ലേഖകൻ

‘എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാൻ കഴിയൂ’ ! രസികൻ പോസ്റ്റുമായി നൂറിൻ

noorin

രസികൻ കുറിപ്പോടെ തന്റെ പുതിയ ചിത്രം പങ്കുവച്ച് യുവനടി നൂറിൻ ഷെരീഫ്. ‘എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാൻ കഴിയൂ’ എന്നാണ് കൂളിങ് ഗ്ലാസ് വച്ചുള്ള തന്റെ പുതിയ ചിത്രം പോസ്റ്റ് ചെയ്ത് താരം കുറിച്ചത്.

‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിൽ കോസ്‌മോഫ്രില്‍ കണ്ണടയെന്നു പറഞ്ഞ് മോഹൻലാലിനെ കബളിപ്പിച്ച നാദിയാ മൊയ്തുവിനെ ഓർമ്മിപ്പിക്കുന്നതാണ് നൂറിന്റെ ചിത്രവും കുറിപ്പും.

ഈ ഫോട്ടോ എടുത്ത ക്യാമറമാന്റെ അവസ്ഥ, കണ്ണാടി വാടകക്ക് തരുമോ തുടങ്ങിയാ രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.