Friday 26 February 2021 12:59 PM IST : By സ്വന്തം ലേഖകൻ

‘മനോഹരമായ സംഗീതം പോലെയാണ് മനുഷ്യ മനസ്, അത് മനസിലാക്കുക’; രണ്ടു ഉറ്റസുഹൃത്തുക്കളുടെ കഥയുമായി ‘നോട്ട്’, വിഡിയോ

note44455

രണ്ടു ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് നോട്ട് അഥവാ കെട്ട് പറയുന്നത്. സാധാരണ പോലെ കടന്നുപോകുമായിരുന്ന ഒരു ദിനം അവരുടെ മനസിനെ എങ്ങനെ കൂട്ടിക്കെട്ടുന്നു എന്ന് പറയാൻ ശ്രമിക്കുകയാണ് ഈ ഷോർട്ഫിലിമിലൂടെ.  വിഷ്ണു, ജസ്റ്റിൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിൽ എത്തുന്നത്. കിഷോർ പിള്ളയാണ് സംവിധാനം.

വളരെ മനോഹരമായ ഒരു സംഗീതം പോലെയാണ് മനുഷ്യ മനസ്. ശ്രമിച്ചാൽ വളരെ സുന്ദരമായ ഒരു പാട്ടു നമുക്ക് കേൾക്കാൻ സാധിക്കും. ഇല്ലെങ്കിൽ മനസിലാകാത്ത വെറും ശബ്ദം മാത്രമായി മാറും അത്. മനസിന്റെ ഭാവം എന്തുമായിക്കൊള്ളട്ടെ, അതിനു ചെവി കൊടുക്കാൻ, മനസിലാക്കാൻ ശ്രമിക്കുക എന്ന സന്ദേശം കൂടി ഈ ഹ്രസ്വചിത്രം നൽകുന്നു. 

Tags:
  • Movies