Saturday 04 May 2019 04:06 PM IST : By സ്വന്തം ലേഖകൻ

പീറ്റർ ഹെയ്‌ൻ നേതൃത്വം നൽകി; ’ഒടിയ’ന്റെ ക്ലൈമാക്സ്‌ മേക്കിങ് വിഡിയോ കാണാം

peter-odiyan

ആരാധകർ കാത്തിരിക്കുന്ന മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ’ഒടിയൻ’. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ക്ലൈമാക്സ്‌ ഷൂട്ടിങ്  പാലക്കാടിന്റെ പരിസരപ്രദേശങ്ങളിൽ പുരോഗമിക്കുകയാണ്. ഒടിയൻ മാണിക്യനായാണ് സിനിമയിൽ മോഹൻലാൽ എത്തുന്നത്. പരസ്യ സംവിധായകനായ ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

25 ദിവസമായി ഒടിയന് ബ്രഹ്മാണ്ഡ ക്ലൈമാക്‌സ് ഒരുക്കുകയാണ് ലക്ഷ്യമെന്ന് സംവിധായകന്‍ തന്റെ ട്വിറ്ററിലൂടെ കുറിച്ചു. സിനിമയുടെ ഫെയ്സ്ബുക് പേജിലൂടെ ക്ലൈമാക്സ്‌ മേക്കിങ് വിഡിയോയും പുറത്തുവിട്ടു. ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയ്‌നിന്റെ നേതൃത്വത്തിലാണ് ക്ലൈമാക്സ്‌ രംഗം ചിത്രീകരിക്കുന്നത്. വിഡിയോ കാണാം;