Tuesday 08 January 2019 03:20 PM IST : By സ്വന്തം ലേഖകൻ

ചിത്രീകരണത്തിനിടെ ചില ‘ലാലേട്ടൻ നമ്പരുകൾ’; വിഡിയോ വൈറൽ

odiyan-new

ഒടിയനിലെ ഏറ്റവും വലിയ ഹൈലൈറ്റ് ലാലേട്ടന്റെ തകർപ്പൻ ആക്ഷൻ സീനുകളായിരുന്നു. ഒടിയൻ മാണിക്യന്റെ ഒടിവേലകൾ ഹർഷാരവത്തോടെയാണ് തിയേറ്ററുകൾ സ്വീകരിച്ചത്. അതിൽ തന്നെ, ചെറുപ്പകാലത്തെ ഗറ്റപ്പിൽ, മരക്കൂട്ടത്തിനു നടുക്കു വച്ചുള്ള ലാലേട്ടന്റെ ഒരൊന്നൊന്നര ഫൈറ്റ് സീൻ ആവേശഭരിതരായാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ, ആ സീനിന്റെ ചിത്രീകരണത്തിനിടെ, ലൊക്കേഷനിൽ നിന്നു പകർത്തിയ ലാലേട്ടന്റെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്റ്റണ്ട് രംഗം പകർത്തുന്നതിന്റെ ഇടവേളയിൽ, ലാലേട്ടന്‍ തന്റെ കൈയിലിരുന്ന വടി വലതു കൈയിലെ ചൂണ്ടുവിരലിൽ ബാലൻസ് ചെയ്ത് നിർത്തിയിരിക്കുന്നതാണ് ദൃശ്യത്തിൽ. ആരോ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.