Friday 20 April 2018 03:04 PM IST : By സ്വന്തം ലേഖകൻ

ഒടിയന്റെ മുത്തച്ഛനായി ബോളിവുഡ് താരം; രഹസ്യം വെളിപ്പെടുത്തി അണിയറക്കാർ!

manoj-joshi-mohanlal-odiyan.png.image.784.410

മലയാള സിനിമയും പ്രേക്ഷകരും ആവേശത്തോടെയും ആകാംക്ഷയോടെയും ഒടിയനെ കാത്തിരിക്കുകയാണ്. ദിനംപ്രതി ചിത്രത്തെ സംബന്ധിക്കുന്ന പുതുപുത്തൻ വാർത്തകളാണ് പ്രചരിക്കുന്നത്. അതിൽ പുതിയതാണ് ഒടിയൻ മാണിക്യന്റെ മുത്തച്ഛനായി മനോജ് ജോഷി വേഷമിടുന്നു എന്നത്. ഗുജറാത്തി നാടക നടനായ മനോജ് ജോഷി ബോളിവുഡിലെ ഒന്നാംനിര നടനും ടെലിവിഷൻ പരമ്പരകളിലൂടെ  പ്രേക്ഷകർക്കു പ്രിയങ്കരനുമാണ്. 

മോഹൻലാൽ ഒടിയൻ മാണിക്യനാകുമ്പോൾ മഞ്ജു വാരിയർ, പ്രകാശ് രാജ്, സിദ്ദിഖ്, നരേൻ തുടങ്ങി വൻ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നു. 

സിനിമയുടെ അവസാന ഷെഡ്യൂൾ പാലക്കാട് പുരോഗമിക്കുകയാണ്. ശ്രീകുമാർ മേനോൻ ആണ് സംവിധാനം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്നാണ് ആക്‌ഷൻ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണനാണ് ഓടിയന്റെ തിരക്കഥാകൃത്ത് . ഷാജി കുമാർ ആണ് ഛായാഗ്രഹണം.