Friday 03 July 2020 10:23 AM IST : By സ്വന്തം ലേഖകൻ

‘ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം’! ഈ കുഞ്ഞു രാജകുമാരിയെ മനസ്സിലായോ ? പോസ്റ്റ് വൈറൽ

divya-unni

തന്റെ മനോഹരമായ ഒരു കുട്ടിക്കാല ചിത്രം പങ്കുവച്ച് നടി ദിവ്യ ഉണ്ണി. ‘ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം’ എന്ന കുറിപ്പോടെയാണ് താരം ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

രാജകുമാരിയെപ്പോലെ തലയിൽ ചെറിയൊരു കിരീടം വച്ചിരിക്കുകയാണ് കുട്ടി ദിവ്യ. ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിക്കുന്നത്.

അടുത്തിടെ മകൾ ഐശ്വര്യയുടെ ചോറൂൺ ചിത്രങ്ങൾ ദിവ്യ ഉണ്ണി പങ്കുവച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ദിവ്യ ഉണ്ണിക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. അർജുൻ, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു മക്കൾ.