Thursday 14 November 2019 11:17 AM IST : By സ്വന്തം ലേഖകൻ

മമ്മൂക്കയുടെ ‘കവർഗേൾ’ ലുക്ക് പ്രചോദനമായി, ‘പെൺകുട്ടി’ ഗെറ്റപ്പ് പങ്കുവച്ച് യുവനായകൻ: പുതിയ ചലഞ്ച് ചർച്ചയാകുന്നു

neeraj-1

നാടോടി നൃത്തത്തിന് വേഷം കെട്ടി വേദിയിൽ നിൽക്കുന്ന ഒരു സുന്ദരിക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. എന്നാൽ ആ കുട്ടിനർത്തകി മലയാളത്തിലെ നവനിരനായകൻമാരിൽ പ്രധാനിയാണ് എന്നറിയുമ്പോൾ പ്രേക്ഷകർ അതിശയിക്കുന്നു. മറ്റാരുമല്ല, യുവനായകൻ നീരജ് മാധവ് ആണ് ഈ നർത്തകിക്കുട്ടി. സ്കൂൾ പഠനകാലത്ത് നാടോടി നൃത്തത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രം നീരജ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

neeraj-2

പുതിയൊരു വെല്ലുവിളിയുമായാണ് നീരജ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രോസ് ഡ്രസ് ചലഞ്ച് എന്നാണ് ഗെയ്മിന്റെ പേര്. സ്ത്രീകളാണെങ്കിൽ പുരുഷവേഷത്തിലും പുരുഷന്മാരാണെങ്കിൽ സ്ത്രീവേഷത്തിലുമുള്ള ചിത്രം പോസ്റ്റ് ചെയ്യാനാണ് നീരജ് ആവശ്യപ്പെടുന്നത്. നിവിൻ പോളി, ഗീതു മോഹൻദാസ്, മഞ്ജു വാര്യർ, പ്രിയാ മണി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി പേരെ നീരജ് വെല്ലുവിളിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾ ഇതുവരെ ക്രോസ് ഡ്രസങ് ചെയ്തിട്ടില്ലെന്ന് ടൊവിനോയും പ്രിയാ മണിയും കമന്റിട്ടു.

മാമാങ്കം എന്ന ചിത്രത്തിനായി മമ്മൂട്ടി പെൺവേഷത്തിൽ വന്ന ചിത്രം ‘വനിത’ പുതിയ ലക്കത്തിൽ പുറത്തു വിട്ടിട്ടുണ്ട്. ഇതിൽനിന്നാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞതെന്നും നീരജ് പറയുന്നു.