Friday 03 April 2020 11:20 AM IST : By സ്വന്തം ലേഖകൻ

‘ലോൺ എടുക്കാനുള്ള എലിജിബിലിറ്റി ഇല്ലാതിരുന്നതാണ് ബാല്യത്തെ കൂടുതൽ സുന്ദരമാക്കിയത്’! ഈ പയ്യനെ മനസ്സിലായോ ?

ramesh

ലോക്ക് ഡൗൺ ദിനത്തിൽ, തന്റെ മറ്റൊരു പഴയകാല ചിത്രം കൂടി കുത്തിപ്പൊക്കി മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ രമേശ് പിഷാരടി. തന്റെ ഒരു കുട്ടിക്കാല ചിത്രമാണ് താരം പുതുതായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

“വെറുതേ പൂത്തുമ്പിയേയും പൂമ്പാറ്റയെയും സംശയിച്ചു, ലോൺ എടുക്കാനുള്ള എലിജിബിലിറ്റി ഇല്ലാതിരുന്നതാണ് ബാല്യത്തെ കൂടുതൽ സുന്ദരമാക്കിയത്” എന്നാണ് ചിത്രം പങ്കുവച്ച് പിഷാരടി കുറിച്ചത്.

കഴിഞ്ഞ ദിവസം തന്റെ മറ്റൊരു പഴയകാല ചിത്രം താരം പോസ്റ്റ് ചെയ്തതും വൈറലായിരുന്നു.