Thursday 29 July 2021 09:36 AM IST : By സ്വന്തം ലേഖകൻ

‘ഓതിരം കടകം’: സൗബിന്‍ ഷാഹിർ ചിത്രത്തിൽ വേറിട്ട ലുക്കിൽ ദുല്‍ഖര്‍ സല്‍മാന്‍

othiram-kadakam

‘പറവ’യ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന്‍ ഷാഹിർ സംവിധാനം ചെയ്യുന്ന ‘ഓതിരം കടകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

2017–ല്‍ പുറത്തിറങ്ങിയ പറവ ആയിരുന്നു സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഷെയ്ന്‍ നിഗം നായകനായ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലാണ് എത്തിയത്.