Friday 11 November 2022 11:32 AM IST : By സ്വന്തം ലേഖകൻ

റോഷാക്കും മേ ഹൂം മൂസയും എത്തി, വരാൽ നാളെ; ബ്രഹ്മാണ്ഡ ചിത്രങ്ങളുമായി ഈ ആഴ്ചയിലെ ഒടിടി റിലീസ്

movvvirrrr

മമ്മൂട്ടി- നിസാം ബഷീർ ചിത്രം റോഷാക്ക്, സുരേഷ് ഗോപി- ജിബു ജേക്കബ് ചിത്രം മേ ഹൂം മൂസ, അനൂപ് മേനോന്റെ വരാൽ എന്നിവയാണ് ഈ ആഴ്ച ഒടിടി റിലീസ് ചെയ്യുന്ന പ്രധാന ചിത്രങ്ങൾ. നവംബർ 11നു റോഷാക്ക് ഹോട്ട്സ്റ്റാറിലൂടെയും മൂസ സീ 5 പ്ലാറ്റ്ഫോമിലൂടെയുമാണ് റിലീസിനെത്തിയത്. വരാൽ സൺ നെക്സ്റ്റിലൂടെ നവംബർ 12ന് പുറത്തിറങ്ങും. 

നവംബർ ആദ്യ വാരം രണ്ടു ബ്രഹ്മാണ്ഡ സിനിമകളാണ് ഒടിടി റിലീസിനെത്തിയത്. നവംബർ നാലിനു മണിരത്നത്തിന്റെ മൾടിസ്റ്റാർ ചിത്രം പൊന്നിയിൻ സെൽവൻ പ്രൈമിലും രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്ര ഹോട്ട്സ്റ്റാറിലൂടെയും റിലീസിനെത്തി. 2020 ൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം എനോല ഹോംസിന്റെ രണ്ടാം ഭാഗവും നവംബര്‍ 4ന് റിലീസ് ചെയ്തിരുന്നു.

സിജു വിൽസനെ നായകനാക്കി വിനയൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ട്’ നവംബർ 7നു പ്രൈമില്‍ വന്നു. ഡേവിഡ് ലീച്ച് സംവിധാനം ചെയ്ത് ബ്രാഡ് പിറ്റ് നായകനായെത്തുന്ന ആക്‌ഷൻ കോമഡി ത്രില്ലറാണ് ബുള്ളറ്റ് ട്രെയ്ൻ. നവംബർ 5നു നെറ്റ്ഫ്ലിക്സിലൂടെ വന്നു.

ചിരഞ്ജീവിയെ നായകനാക്കി മോഹൻരാജ ഒരുക്കിയ തെലുങ്ക് ചിത്രം ഗോഡ്ഫാദർ നവംബർ 19നു നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങും.   മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ റീമേക്ക് ആണ് ഗോഡ്ഫാദർ. ശിവകാർത്തികേയനെ നായകനാക്കി അനുദീപ് ഒരുക്കിയ കോമഡി എന്റർടെയ്നർ പ്രിൻസ്, നവംബർ 25നു നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. നവംബർ 18നു വണ്ടർ വുമൺ സോണി ലിവിലൂടെ റിലീസ് ചെയ്യും. 

Tags:
  • Movies