Tuesday 27 October 2020 09:10 AM IST : By സ്വന്തം ലേഖകൻ

താരങ്ങൾ ചേർന്നൊരുക്കിയ രാജകീയ പ്രഖ്യാപനം! സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’

sureshgopi

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ 250–ാം ചിത്രം ‘ഒറ്റക്കൊമ്പൻ’. മോഹൻലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, ഫഹദ് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും സംവിധായകരുമൊക്കെ ചേര്‍ന്നാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്‍തത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇതിനോടകം ഹിറ്റാണ്.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർ‌മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യൂസ് തോമസ് ആണ്.