Saturday 16 January 2021 10:43 AM IST : By സ്വന്തം ലേഖകൻ

25 കോടി മുതൽ മുടക്ക്, നായികയും വില്ലനും ബോളിവുഡിൽ നിന്ന്! ‘ഒറ്റക്കൊമ്പന്റെ’ തേരോട്ടം തുടങ്ങുന്നു

suresh

ആരാധകരിൽ ആവേശം നിറച്ച് സുരേഷ് ഗോപിയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു..’ എന്നാണ് തന്റെ പുതിയ ചിത്രം ‘ഒറ്റക്കൊമ്പ’ന്റെ സംവിധായകന്‍ മാത്യൂസ് തോമസിനും നിർമാതാവ് ടോമിച്ചൻ മുളകുപാടത്തിനും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചത്. പുതിയ ലുക്കിലാണ് സുരേഷ് ഗോപി ചിത്രത്തിൽ.

25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡിൽ നിന്നായിയിരിക്കും.

250–ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയിൽ നേരത്തെ സിനിമയുടെ ടീസർ പുറത്തിറങ്ങി വലിയ ഹിറ്റായിരുന്നു.