Wednesday 04 December 2019 01:35 PM IST : By സ്വന്തം ലേഖകൻ

സണ്ണിക്കൊപ്പം പടവെട്ടാൻ നിവിന്‍ പോളി! ‘പടവെട്ട്’ ചിത്രീകരണം തുടങ്ങി

nivin-new

സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിവിൻ പോളി നായകനാകുന്ന ‘പടവെട്ട്’ ചിത്രീകരണം തുടങ്ങി. കണ്ണൂരിൽ ആണ് ലൊക്കേഷൻ.

കണ്ണൂർ ജില്ല കളക്ടർ ടി വി സുഭാഷ്, സണ്ണി വെയ്ൻ, നിവിൻ പോളി, ലിജു കൃഷ്ണ, അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ എന്നിവരും മറ്റു അണിയറ പ്രവർത്തകരും കാഞ്ഞിലേരി ഗവണ്മെന്റ് എൽ പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പൂജയിൽ പങ്കെടുത്തു.

‘അരുവി’ എന്ന ചിത്രത്തിലൂടെ ഏറെ ജനപ്രീതി നേടിയ അദിതി ബാലനാണ് ചിത്രത്തിലെ നായിക.

നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഗോവിന്ദ് വസന്ത. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത് ‘എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു.

ലിജു കൃഷ്ണ തന്നെ രചന നിർവഹിച്ചിരിക്കുന്ന ‘പടവെട്ട്’ 2020ഇൽ ആണ് റിലീസിനൊരുങ്ങുന്നത്.