Monday 07 January 2019 12:31 PM IST : By സ്വന്തം ലേഖകൻ

“പിന്നെ വളർന്നില്ല, വളർത്തിയത് നിങ്ങൾ’’; പക്രുവിന്റെ ചിത്രം വൈറൽ

pakru-new-1

ശാരീരിക പരിമിതികളെ മറികടന്ന്, മിമിക്രി വേദികളിൽ തുടങ്ങി മലയാള സിനിമയുടെ അഭിനയപ്പൊക്കമായി വളർന്ന താരമാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. നടനായും നായകനായും സംവിധായകനായും ഇടമുറപ്പിച്ച പക്രു ഇപ്പോൾ നിർമ്മാതാവിന്റെ വേഷത്തിലേക്കും കടന്നു കഴിഞ്ഞു. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് ‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ അജയകുമാറിന്റെ പേരിലുണ്ട്.

pakru-new-2

കഴിഞ്ഞ ദിവസം തന്റെ ഒരു കുട്ടിക്കാല ചിത്രം പങ്കുവച്ച് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. “പിന്നെ വളർന്നില്ല….വളർത്തിയത് നിങ്ങൾ’’എന്നാണ് താരം തന്റെ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.

മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ‘ഇളയരാജ’യാണ് താരത്തിന്റെ പുതിയ ചിത്രം. ഇതിൽ നായകവേഷത്തിലാണ് പക്രു. പക്രു നിർമ്മിക്കുന്ന ആദ്യ ചിത്രം ‘ഫാൻസിഡ്രസ്സ്’ അണിയറയിൽ പുരോഗമിക്കുകയാണ്.