Thursday 13 December 2018 07:09 PM IST : By സ്വന്തം ലേഖകൻ

തലമുറകളുടെ സൗന്ദര്യവും നർമ്മവും നിറച്ച് 'പന്തി'ന്റെ ടീസർ; വിഡിയോ കാണാം

panthu-film

ആദി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ’പന്ത്’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. പേര് സൂചിപ്പിക്കും പോലെ തന്നെ ഫുട്ബോളാണ് ചിത്രത്തിന്റെ പ്രമേയം. ഫുട്ബാളില്‍ ഏറെ കമ്പമുള്ള എട്ടു വയസുകാരിയായ മുസ്ലിം പെണ്‍കുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. 

2016 ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉമ്മൂമ്മയെ അവതരിപ്പിക്കുന്നത് റാബിയ ബീഗമാണ്. നെടുമുടിവേണു, വിനീത്, ഇന്ദ്രൻസ്, അജു വർഗീസ്, ശ്രീകുമാർ തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തിൽ എത്തുന്നു. ടീസർ കാണാം;