Friday 24 May 2019 10:59 AM IST : By സ്വന്തം ലേഖകൻ

ഗോവയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ’ടേക്ക് ഓഫ്’ പ്രദർശിപ്പിക്കും

take off poster

ഈ വർഷത്തെ ഏറ്റവും മികച്ച മലയാള ചിത്രങ്ങളിൽ ഒന്നാണ് ’ടേക്ക് ഓഫ്.’ വിദേശത്തു ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ദുരിത കഥ പറഞ്ഞ സിനിമ, പാർവതിയുടെ അവിസ്മരണീയ അഭിനയം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇപ്പോൾ മറ്റൊരു ഭാഗ്യം കൂടി ’ടേക്ക് ഓഫി’നെ തേടിയെത്തി. ഈ മാസം ഒടുവിൽ ഗോവയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ’ടേക്ക് ഓഫ്’ പ്രദർശിപ്പിക്കും. ഇത്തവണ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏക മലയാള ചിത്രം കൂടിയാണ് ’ടേക്ക് ഓഫ്.’

എഡിറ്റർ കൂടിയായ മനീഷ് നാരായണനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി 2017 മാർച്ച് 24 ന് റിലീസായ ചിത്രം തീവ്രവാദി ആക്രമണത്തെ തുടർന്ന് ഇറാഖിൽ ഒറ്റപ്പെട്ടുപോയ ഒരുപ്പറ്റം നേഴ്‌സുമാരുടെ ദുരവസ്ഥ പറയുന്നു. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ.