Friday 04 June 2021 10:27 AM IST : By സ്വന്തം ലേഖകൻ

‘അപ്പൊ ഒരു ത്രോബാക്ക് ഇരിക്കട്ടെ, ഓടിക്കൽസും വീഴൽസും ഒക്കെ 10/10’! രസകരമായ കുറിപ്പും വിഡിയോയുമായി പാർവതി

parvathy

ലോക സൈക്കിൾ ദിനത്തോട് അനുബന്ധിച്ച് നടി പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് രസകരമായ ഒരു കുറിപ്പും ചിത്രങ്ങളും വിഡിയോയും.

സൈക്കിൾ സവാരിക്കിടെ വീണ് കാലിന്റെ മുട്ട് മുറിഞ്ഞ ഒരനുഭവമാണ് പാർവതി പങ്കു വച്ചിരിക്കുന്നത്. ‘വേൾഡ് സൈക്കിൾ ഡേ ആണത്രേ ! അപ്പൊ ഒരു ത്രോബാക്ക് ഇരിക്കട്ടെ. ഓടിക്കൽസും വീഴൽസും ഒക്കെ 10/10’എന്നാണ് പാർവതിയുടെ കുറിപ്പ്.