Saturday 23 June 2018 04:13 PM IST : By സ്വന്തം ലേഖകൻ

സഹ സംവിധായികയാകാൻ കൊതിച്ച പാർവ്വതി, പക്ഷേ സംഭവിച്ചത് മറ്റൊന്ന്

parvathy-koode

സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ നായികയാണ് പാർവ്വതി. എണ്ണം പറഞ്ഞ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറിയ താരം. ബാംഗ്ലൂർ ഡേയ്സിലെ സാറയും, എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനയുമെല്ലാം പാർവ്വതിയുടെ പ്രതിഭ വിളിച്ചോതും.

ബാംഗ്ലൂർ ഡേയ്സിനു ശേഷം ‘കൂടെ’ എന്ന ചിത്രത്തിൽ അഞ്ജലി മേനോനൊപ്പം ൈകകോർക്കുകയാണ് പാർവ്വതി. ചിത്രത്തിന്റെ പ്രാരംഭ ചർച്ചകൾ നടക്കുമ്പോൾ ‘കൂടെ’യിൽ സഹസംവിധായികയാകാനുള്ള ആഗ്രഹമാണ് പാർവ്വതി അഞ്ജലി മേനോനുമായി പങ്കുവച്ചത്. എന്നാൽ ആ ആഗ്രഹം നടക്കാതെ പോകുകയായിരുന്നുവെന്ന് പാർവ്വതി പറയുന്നു

പാർവതിയുടെ വാക്കുകൾ–

അഞ്ജലിയെ ഞാന്‍ ഒരുപാട് പിന്തുടരാറുണ്ടായിരുന്നു പണ്ട് മഞ്ചാടിക്കുരു എന്ന ചിത്രം കണ്ടതിന് ശേഷം. അഞ്ജലിയെ കാണാനും അഞ്ജലിയോടൊപ്പം ജോലി ചെയ്യണമെന്നും ഒരുപാട് ആഗ്രഹമുണ്ടെന്ന് പറയണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഒരിക്കല്‍ വിമാനത്താവളത്തില്‍ വച്ച് അഞ്ജലിയെ കണ്ടത്. ഞാനാണ് അഞ്ജലിക്ക് മെയില്‍ അയക്കാറുള്ള ആ വ്യക്തി എന്ന് പറഞ്ഞതും അഞ്ജലി പറഞ്ഞു, നിന്നെ കുറിച്ച് ഞങ്ങള്‍ ഇന്നലെ സംസാരിച്ചതേയുള്ളൂ എന്ന്. അങ്ങനെയാണ് ബാംഗ്ലൂര്‍ ഡെയ്‌സ് സംഭവിച്ചത്. ആ ചിത്രം സംഭവിച്ചതില്‍ ദൈവത്തിന് നന്ദി.

അഞ്ജലിയുടെ കാര്യത്തില്‍ എനിക്ക് തിരക്കഥ ചോദിക്കാന്‍ തന്നെ തോന്നില്ല. എന്റെ ഭാഗം എന്താണെന്ന് പറഞ്ഞാല്‍ മതി ഞാന്‍ ചെയ്‌തോളാം എന്നേയുള്ളൂ. എനിക്കറിയാം പ്രോസസിന്റെ ഇടയില്‍ ഞാന്‍ ഒരുപാടു പഠിക്കും എന്ന്. അതുകൊണ്ട് തന്നെ അഞ്ജലിയോട് എനിക്ക് തിരക്കഥ ചോദിക്കാന്‍ തോന്നില്ല. ഈ ചിത്രത്തില്‍ അഞ്ജലിയെ അസിസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ വേണ്ട വന്നു അഭിനയിച്ചു പോയാല്‍ മതിയെന്ന് അഞ്ജലി പറഞ്ഞു. പാര്‍വതി പറയുന്നു.