Wednesday 05 February 2020 11:31 AM IST : By സ്വന്തം ലേഖകൻ

സിംപിള്‍ ലുക്കിൽ ബ്യൂട്ടിഫുൾ കപ്പിൾസ്! ഫോട്ടോഷൂട്ടിലും ലാളിത്യം സൂക്ഷിച്ച് പാർവതിയും വിനീതും: ചിത്രങ്ങൾ വൈറൽ

parvathy-one

കഴിഞ്ഞ ദിവസമായിരുന്നു യുവനായിക പാർവതി നമ്പ്യാരുടെ വിവാഹം. ഫെബ്രുവരി രണ്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ പാർവതി നമ്പ്യാരുടെ കഴുത്തിൽ വിനീത് മേനോൻ താലിചാർത്തി. ഇപ്പോഴിതാ, പാർവതിയുടെയും വിനീതിന്റെയും പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. പാർവതിയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ ചിത്രങ്ങൾ പങ്കുവച്ചത്.

രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയിൽ ടൈറ്റില്‍ റോളിൽ തിളങ്ങി മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് പാർവതി.