Thursday 02 July 2020 09:33 AM IST : By സ്വന്തം ലേഖകൻ

അമ്മയ്ക്കൊപ്പം പാർവതിയുടെ ‘ക്യൂട്ട് ചിരിപ്പടം’! രസികൻ കമന്റുമായി റിമയും: പോസ്റ്റ് വൈറൽ

parvathy

അമ്മയ്ക്കൊപ്പമുള്ള ക്യൂട്ട് ചിരിപ്പടം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക പാർവതി തിരുവോത്ത്.

‘അമ്മയുടെ അനിയന്ത്രിതമായ ചിരി നിങ്ങളെ കൂടുതൽ ചിരിപ്പിക്കുമ്പോൾ... ലോകത്തിലെ ഏറ്റവും മികച്ച വികാരങ്ങളിൽ ഒന്ന്... അമ്മ...’ എന്ന കുറിപ്പോടെയാണ് താരം ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

താരത്തിന്റെ സഹോദരനാണ് ഈ മനോഹരമായ നിമിഷം ക്യാമറയിൽ പകർത്തിയത്.

‘എന്റെ അമ്മയും ഇങ്ങനെ തന്നെ. ‘ചിരിവള്ളി പൊട്ടി’ എന്നാണ് ഞങ്ങൾ പറയാറ്’ എന്നാണ് ചിത്രത്തിന് റിമ കല്ലിങ്കൽ കമന്റിട്ടത്. ‘ഹാ. ആ പ്രയോഗം തന്നെ’ എന്ന് ഉടൻ എത്തി പാർവതിയുടെ മറുപടി.

ചിത്രത്തിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.