Tuesday 10 September 2019 03:16 PM IST : By സ്വന്തം ലേഖകൻ

‘മകൾ സ്വപ്നം കാണുന്നതിൽ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യം കൂടിയാണ് ഞാന്‍’! അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് പാർവതി

p

മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. ടെലിവിഷന്‍ അവതാരികയായി തുടങ്ങി, തെന്നിന്ത്യയിലെയും ബോളിവുഡിലെയും അറിയപ്പെടുന്ന താരമായി മാറിയ പാര്‍വതി തിരുവോത്ത് പ്രേക്ഷകർക്ക് പ്രിയങ്കരിയായത് അഭിനയത്തിലെ അനായാസത കൊണ്ടാണ്.

ഇപ്പോഴിതാ തന്റെ വിജയപജയങ്ങള്‍ക്ക് പിന്നില്‍ താങ്ങായും തണലായും നിന്ന അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഒരു ഫോട്ടോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.

‘മകൾ സ്വപ്നംകാണുന്നതിൽ ഭയപെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും’ എന്ന കുറിപ്പോടെയാണ് പാര്‍വതിയുടെ പോസ്റ്റ്. പോസ്റ്റ് ഇതിനോടകം വൈറലാണ്.

കഴിഞ്ഞ ദിവസം മിസ് കുമാരി യുവപ്രതിഭാ പുരസ്കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയില്‍ നിന്നും പാർവതി ഏറ്റുവാങ്ങിയിരുന്നു.

കോഴിക്കോട്ടുകാരിയായി ജനിച്ച് തിരുവനന്തപുരത്ത് പഠിച്ചു വളര്‍ന്ന പാര്‍വതിയുടെ അച്ഛന്‍ പി വിനോദ്കുമാറും അമ്മ ടി കെ ഉഷാകുമാരിയും വക്കീല്‍മാരാണ്. പാര്‍വതിയ്ക്ക് കരുണാകരന്‍ എന്നൊരു സഹോദരന്‍ കൂടിയുണ്ട്.