Thursday 06 August 2020 02:31 PM IST : By സ്വന്തം ലേഖകൻ

‘അമ്മകുട്ട്യേ പോലെ മൂക്കുകുത്തി അമ്മിണികുട്ടി’! മൂക്കു കുത്തുന്ന വിഡിയോയും ചിത്രവും പങ്കുവച്ച് പാർവതി തിരുവോത്ത്

parvathy

തന്റെ ‘മൂക്കുത്തിച്ചിത്രം’ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക പാർവതി തിരുവോത്ത്. ‘അമ്മകുട്ട്യേ പോലെ മൂക്കുകുത്തി അമ്മിണികുട്ടി’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രം ഇതിനോടകം വൈറൽ ആണ്. ഒപ്പം അമ്മയുടെ ചിത്രവും മൂക്കു കുത്തുന്നതിന്റെ വിഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കോലിഡ് കാലത്ത് മൂക്കുകുത്തിയപ്പോള്‍ എടുത്ത മുന്‍കരുതലിനെക്കുറിച്ചും പാര്‍വതി വിഡിയോയ്ക്കൊപ്പം കുറിക്കുന്നു. നൂറ് ശതമാനം സുരക്ഷിതത്വം ഉറപ്പാക്കിയിട്ടാണ് താന്‍ ഇത് ചെയ്തതെന്നും അതുകൊണ്ടുതന്നെ ഈ അവസരത്തില്‍ മൂക്കുകുത്താന്‍ മറ്റാരെയും പ്രോത്സാഹിപ്പിക്കില്ലെന്നും പാര്‍വതി കുറിച്ചു.