Saturday 14 April 2018 10:38 AM IST : By സ്വന്തം ലേഖകൻ

വിജയത്തിളക്കത്തിലും ഇന്ത്യയെ ഓര്‍ത്ത് തലകുനിച്ച് പാര്‍വതി!

parvati_tk

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മിന്നുന്ന വിജയമാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. പാര്‍വതി അഭിനയിച്ച ടേക്ക് ഓഫ് സിനിമയിലെ പ്രകടനത്തിന് പ്രത്യേക പരാമര്‍ശവും നേടിയിരിക്കുകയാണ്. അവാര്‍ഡ് പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചെങ്കിലും  സന്തോഷത്തിനു പകരം കത്തുവയില്‍ ക്രൂരബലാത്സംഗത്തിനൊടുവില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിയെ ഓര്‍ത്ത് വേദനിച്ച് പാര്‍വ്വതി. കത്തുവ, ഉന്നാവോ ബലാത്സംഗങ്ങളില്‍, ട്വിറ്ററിലൂടെയാണ് പാര്‍വ്വതി തന്റെ പ്രതിഷേധം അറിയിച്ചത്.

‘ഐ ആം ഹിന്ദുസ്ഥാന്‍’, ‘ഐ ആം അഷെയിംഡ്’ എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുമായാണ് പാര്‍വ്വതിയുടെ പ്രതിഷേധ പ്രകടനം. ഇന്ത്യയെ ഓര്‍ത്ത് തലകുനിക്കുകയാണ് ഈ ദേശീയ പുരസ്കാര വിജയത്തിലും താരം. ആരാധകരും പാര്‍വതിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.