Monday 06 July 2020 09:03 AM IST : By സ്വന്തം ലേഖകൻ

‘കുടുംബവിളക്ക്’ താരം പാര്‍വതി വിജയ് വിവാഹിതയായി! വിവാഹം 3 മാസത്തെ പ്രണയത്തിനൊടുവിൽ

parvathy-vijay

മിനി സ്ക്രീൻ താരം പാര്‍വതി വിജയ് വിവാഹിതയായി. ‘കുടുംബവിളക്ക്’ എന്ന പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയാണ് പാർവതി. ക്യാമറാമാനായ അരുൺ ആണ് താരത്തിന്റെ വരൻ. മൂന്നു മാസത്തെ പ്രണയത്തെ തുടർന്നാണ് വിവാഹം. നടി മൃദുല വിജയ് യുടെ സഹോദരിയാണ് പാർവതി.

രഹസ്യമായായിരുന്നു പാർവതിയുടെയും അരുണിന്റേയും വിവാഹം. നർത്തകിയായ പാർവതി ബിബിഎ ബിരുദധാരിയാണ്.

കുടുംബവിളക്കിന്റെ ക്യാമറാമാൻ ആണ് അരുൺ. പാലോട് വനദുർഗ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.