Wednesday 12 December 2018 12:21 PM IST : By സ്വന്തം ലേഖകൻ

തലൈവന് ജന്മദിനാശംസകൾ; ’പേട്ട’യുടെ ആദ്യ ടീസർ പുറത്തിറങ്ങി! (വിഡിയോ)

rajani-petta

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം പേട്ടയുടെ ആദ്യ ടീസർ പുറത്തിറങ്ങി. വെളുത്ത വേഷ്ടിയിലും മോഡേൺ വേഷത്തിലുമായി രണ്ടു ഗെറ്റപ്പിലാണ് താരം ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ്.

രജനികാന്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ വിജയ് സേതുപതി, ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന്‍ ആചാരി, മാളവിക തുടങ്ങിയവർ രജനിക്കൊപ്പം അണിനിരക്കും. അടുത്ത പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും. ടീസർ കാണാം;