Thursday 10 January 2019 05:28 PM IST : By സ്വന്തം ലേഖകൻ

ആരാധന മൂത്തപ്പോൾ തിയേറ്ററിൽ കല്യാണം, രസികർക്ക് സദ്യയും; ‘പേട്ട’യുടെ റിലീസ് അൻപരസിന് തിരുമണ നാൾ

wedding-new

സൂപ്പർസ്റ്റാറിനോടുള്ള തമിഴ് മക്കളുടെ ആരാധനയ്ക്കും സ്നേഹത്തിനും പരിധിയില്ല. അതാണല്ലോ രജനീകാന്തിന്റെ ഓരോ പുതിയ സിനിമ റിലീസിനെത്തുമ്പോഴും അവർ തിയേറ്ററുകൾ പൂരപ്പറമ്പുകളാക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, സ്റ്റൈൽ മന്നന്റെ പുതിയ ചിത്രമായ ‘പേട്ട’യുടെ റിലീസ് ദിവസമായ ഇന്ന് ചെന്നൈയിലെ വുഡ്‌ലാൻഡ്സ് തിയറ്ററിൽ നടന്നത്. രജനിയോടുള്ള കടുത്ത ആരാധനയിൽ സ്വന്തം വിവാഹം തിയേറ്ററിൽ വച്ചു നടത്തുകയായിരുന്നു ഒരു കട്ട ഫാൻ. അൻപരസും കാമാച്ചിയുമാണ് തിയേറ്ററിനു പുറത്തൊരുക്കിയ വേദിയിൽ വിവാഹിതരായത്. വിവാഹത്തിന് പുറമേ ചിത്രം കാണാനെത്തിയ ആരാധകർക്ക് സദ്യയും ഒരുക്കിരുന്നു.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘പേട്ട’യിൽ വിജയ് സേതുപതി, ശശികുമാർ, സിമ്രാൻ, തൃഷ, ബോബിസിംഹ തുടങ്ങി വൻതാരനിര അണിനിരക്കുന്നു. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.