Friday 01 October 2021 12:28 PM IST : By സ്വന്തം ലേഖകൻ

‘പിഷൂ അല്ല.. അച്ഛാ എന്നു വിളിക്കെടാ..’; രമേഷ് പിഷാരടിയ്ക്ക് കുസൃതി നിറഞ്ഞ പിറന്നാൾ ആശംസകളുമായി മഞ്ജു വാരിയർ

pishaaradddghhjmanju

നടൻ രമേഷ് പിഷാരടിയ്ക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാരിയർ. താരം പങ്കുവച്ച രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ‘ഹാപ്പി ബർത്ത് ഡേ പിഷു’ എന്ന കുറിപ്പിനൊപ്പമാണ് മഞ്ജു വാരിയർ രമേഷ് പിഷാരടിയും ഇളയ മകനുമൊത്തുള്ള ഒരു വിഡിയോ പങ്കുവച്ചത്.

വിഡിയോയിൽ അച്ഛന്റെ പേരെന്താ? എന്ന് പിഷാരടി മകനോട് ചോദിക്കുമ്പോൾ ഒരു സംശയവുമില്ലാതെ കുട്ടി ‘പിഷു’ എന്ന് പറയുകയാണ്. പല തവണ ചോദിച്ചിട്ടും കുസൃതിച്ചിരിയുമായി മകൻ പിഷു എന്നുതന്നെ ആവർത്തിക്കുകയാണ്. അടുപ്പമുള്ളവർ രമേഷ് പിഷാരടിയെ ‘പിഷു’ എന്നാണ് വിളിക്കുന്നത്. മഞ്ജു പങ്കുവച്ച വിഡിയോയ്ക്ക് താഴെ രമേഷ് പിഷാരടിയ്ക്ക് നിരവധിപേർ പിറന്നാൾ ആശംസകളുമായി എത്തി.

Tags:
  • Movies