Friday 12 July 2019 10:33 AM IST : By സ്വന്തം ലേഖകൻ

ആ പ്രണയവും പൂവണിഞ്ഞു, പൂജ ബത്ര വിവാഹിതയാകുന്നു! മോതിരം മാറ്റത്തിന്റെ ചിത്രം പങ്കുവച്ച് താരങ്ങൾ

pooja-

ഒടുവിൽ ആ പ്രണയവും വിവാഹത്തിലേക്ക്. അടുത്തിടെയാണ് മുൻ ബോളിവുഡ് നായിക പൂജ ബത്രയും ബോളിവുഡ് നടൻ നവാബ് ഷായും പ്രണയത്തിലാണെന്ന വാർത്ത മാധ്യമങ്ങൾ ആഘോഷമാക്കിയത്. സോഷ്യൽ മീഡിയയിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ച് ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തുകയായിരുന്നു.

ഇപ്പോഴിതാ, ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു. പരസ്പരം മോതിരം കൈമാറിയ ഇവർ വിവാഹനിശ്ചയ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വിവാഹം അടുത്ത മാസം എന്നാണ് റിപ്പോർട്ട്.

42 കാരിയാണ് പൂജ. 2003 ല്‍ ഡോക്ടറായ സോനു എസ്. അലുവാലിയയുമായായിരുന്നു പൂജയുടെ ആദ്യ വിവാഹം. 2011 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

കീർത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്കു പരിചിതനാണ് നവാബ് ഷാ.

1993 ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ആസൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വിരാസത്, ഒരുവന്‍, ജോടി നമ്പര്‍ വണ്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തിയ ചന്ദ്രലേഖ, മമ്മൂട്ടി-പ്രിയദര്‍ശന്‍ ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും താരം പ്രിയങ്കരിയാണ്.