Friday 12 July 2019 03:12 PM IST : By സ്വന്തം ലേഖകൻ

പ്രണയകാലം ആഘോഷമാക്കി പൂജയും നവാബും! ചിത്രങ്ങൾ വൈറൽ

p1

ഒരു കാലത്ത് ബോളിവുഡിന്റെ പ്രിയ നായികമാരിൽ ഒരാളായിരുന്നു പൂജ ബത്ര. ഹിന്ദി, തമിഴ്, മലയാളം സിനിമകളിലായി വൻ താരങ്ങൾക്കൊപ്പം വലിയ വിജയങ്ങളിൽ പൂജ നായികയായി. വിവാഹ ശേഷം സിനിമ വിട്ട പൂജ വീണ്ടും വാർത്തകളിൽ നിറയുന്നതിനു പിന്നിൽ താരത്തിന്റെ പ്രണയവും രണ്ടാം വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളുമാണ്.

മലയാളികൾക്കും സുപരിചിതനായ ബോളിവുഡ് നടൻ നവാബ് ഷായാണ് പൂജയുടെ കാമുകൻ. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. അതല്ല, വിവാഹം തന്നെ കഴിഞ്ഞെന്നും ഇരുവരും മധുവിധു ആഘോഷത്തിന്റെ തിരക്കിലാണെന്നുമൊക്കെ വാർത്തകൾ വരുന്നുണ്ട്.

42 കാരിയാണ് പൂജ. 2003 ല്‍ ഡോക്ടറായ സോനു എസ്. അലുവാലിയയുമായായിരുന്നു പൂജയുടെ ആദ്യ വിവാഹം. 2011 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

അടുത്തിടെയാണ് പൂജ ബത്രയും നവാബ് ഷായും പ്രണയത്തിലാണെന്ന വാർത്ത മാധ്യമങ്ങൾ ആഘോഷമാക്കിയത്. സോഷ്യൽ മീഡിയയിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ച് ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തുകയായിരുന്നു.

കീർത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്കു പരിചിതനാണ് നവാബ് ഷാ.

1993 ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ആസൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വിരാസത്, ഒരുവന്‍, ജോടി നമ്പര്‍ വണ്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തിയ ചന്ദ്രലേഖ, മമ്മൂട്ടി-പ്രിയദര്‍ശന്‍ ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും താരം പ്രിയങ്കരിയാണ്.

ഇപ്പോഴിതാ പൂജയും നവാബും ഒന്നിച്ചുള്ള ചില അവധിക്കാല ചിത്രങ്ങള്‍ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നു. ഇരുവരും ചേർന്നുള്ള ഈ ചിത്രങ്ങൾ ഇവർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

1

p3

2

p4

3

p5

4

p1

5

p2