Wednesday 17 July 2019 03:56 PM IST : By സ്വന്തം ലേഖകൻ

42 ല്‍ 21 ന്റെ ലുക്ക്! സൗന്ദര്യ രഹസ്യം പങ്കുവച്ച് പൂജ: വൈറലായ ഹോട്ട് ചിത്രത്തിനു പിന്നാലെ സോഷ്യൽ മീഡിയ

p1

മുൻ ബോളിവുഡ് നായിക പൂജ ബത്രയുടെ പ്രണയവും വിവാഹവുമൊക്കെയാണല്ലോ ഇപ്പോൾ ബി ടൗണിലെ പ്രധാന വാർത്ത. പൂജയുടെയും നടൻ നവാബ് ഷായുടെയും പ്രണയവും വിവാഹവാർത്തയുമൊക്കെയറിഞ്ഞ്, പൂജയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് ഊളിയിട്ടിറങ്ങുന്നവർ പക്ഷേ ഞെട്ടുന്നത് പൂജയുടെ കലക്കൻ ചിത്രങ്ങൾ കണ്ടാണ്. പ്രായം 42 കഴിഞ്ഞെങ്കിലും ഇരുപത്തിയൊന്നിന്റെ ചുറുചുറുക്കും ഗെറ്റപ്പുമായി ഹോട്ട് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ പൊളിച്ചടുക്കുകയാണ് താരം.

തൊണ്ണൂറുകളില്‍ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ തിളങ്ങിനിന്ന പൂജ മോഹന്‍ലാല്‍ നായകനായ ചന്ദ്രലേഖ, മമ്മൂട്ടി നായകനായ മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കിയാണ്.

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ സജീവമായ പൂജ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് കൂട്ടത്തിൽ വൻ ഹിറ്റ്. 42 വയസ്സുകാരിയായ താരം ശരീരഭംഗി നിലനില്‍ത്തുന്നതിന്റെ രഹസ്യമാണ് കമന്റ ് ബോക്സില്‍ എത്തുന്ന എല്ലാവര്‍ക്കും അറിയേണ്ടത്.

p2

എന്നാൽ അതിനു വലിയ രഹസ്യമൊന്നുമില്ല എന്നാണ് പൂജയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

യോഗയും ചിട്ടയായ ജീവിതവുമാണ് പൂജയുടെ സൗന്ദര്യത്തിന്റെ രഹസ്യം. യോഗ ചെയ്യുന്ന ചിത്രങ്ങളും താരം ഇടയ്ക്കിടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.

1993 ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ആസൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നത്.