Tuesday 23 February 2021 09:27 AM IST : By സ്വന്തം ലേഖകൻ

ബെസ്റ്റ് ഫ്രണ്ട് അമ്മ...! മക്കളുടെ കൂട്ടുകാർക്കൊപ്പം അവധിക്കാലം ആഘോഷമാക്കി പൂർണിമ: ചിത്രങ്ങള്‍ പങ്കുവച്ച് താരം

poornima

മക്കളുടെ കൂട്ടുകാർക്കൊപ്പം വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം പൂർണിമ. അമ്മയ്ക്കും കൂട്ടുകാർക്കുമൊപ്പം അവധി ആസ്വദിക്കാനായതിന്റെ സന്തോഷത്തിലാണ് ഇന്ദ്രജിത്ത്–പൂർണിമ ദമ്പതികളുടെ മക്കളായ പ്രാർഥനയും നക്ഷത്രയും.

സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ പൂർണിമയും കുട്ടികളും. Isn’t friendship an emotion? എന്ന കുറിപ്പോടെയാണ് പൂർണിമ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.