Friday 14 August 2020 02:42 PM IST : By സ്വന്തം ലേഖകൻ

പൂർണ്ണിമയുടെ ബ്ലൗസിന്റെ കയ്യിൽ ഇന്ദ്രജിത്തിന്റെ മുഖം! കൗതുകം കണ്ടു പിടിച്ച് സോഷ്യൽ മീഡിയ: സംഗതി ഇതാണ്

poornima

മലയാളികളുടെ പ്രിയ താരദമ്പതികളാണ് പൂർണ്ണിമയും ഇന്ദ്രജിത്തും. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ പൂർണിമ പങ്കു വച്ച തന്റെ ഒരു ചിത്രവും അതിലെ കൗതുകവുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പൂർണിമ സ്വയം ഡിസൈൻ ചെയ്ത സാരിയുടുത്താണ് ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. പ്രാണയുടെ ഓണം ത്രോ ബാക്ക് എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോയിൽ പൂർണ്ണിമയുടെ ബ്ലൗസിന്റെ വലതുകയ്യിൽ ഇന്ദ്രജിത്തിന്റെ മുഖം കാണാം. ഇത് ബ്ലൗസിന്റെ കയ്യിൽ ഭർത്താവിന്റെ ചിത്രം തുന്നിച്ചേർത്തതാണോ എന്നാണ് ചിത്രം കണ്ട് സോഷ്യൽ മീഡിയ ചോദിച്ചത്. എന്നാല്‍ സംഗതി അതല്ല. ബ്ലൗസിന്റെ കയ്യിൽ പിടിപ്പിച്ചിരിക്കുന്ന കണ്ണാടിയിൽ ഇന്ദ്രജിത്തിന്റെ മുഖം പതിഞ്ഞതാണ് ഫോട്ടോയിൽ കാണുന്നത്. എന്തായാലും ചിത്രം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.