Thursday 12 December 2019 09:43 AM IST : By സ്വന്തം ലേഖകൻ

‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’! പ്രിയപ്പെട്ടവന്റെ പ്രണയനോട്ടം പങ്കുവച്ച് പൂർണിമ: ചിത്രം വൈറൽ

poornima

പ്രിയപ്പെട്ടവനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയ നടി പൂർണിമ ഇന്ദ്രജിത്ത്. പൂർണിമയുടെ സഹോദരി പ്രിയ മോഹന്റെ മകൻ വർധാന്റെ പിറന്നാൾ ആഘോഷത്തിനിടെ പകർത്തിയ ചിത്രമാണിത്. ഇന്ദ്രജിത്ത് പ്രണയത്തോടെ, ചെറു ചിരിയോടെ, പൂർണിമയെ നോക്കിയിരിക്കുന്ന ചിത്രം ഇതിനോടകം വൈറലാണ്. ഇതോടൊപ്പം മറ്റു കുടുംബ ചിത്രങ്ങളും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പൂർണിമ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്നാണ് ഇന്ദ്രനോടൊപ്പമുള്ള ചിത്രത്തിന് പൂർണിമ നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഒപ്പം തന്റെ സാരിയെക്കുറിച്ചും ചിത്രങ്ങൾക്കൊപ്പം പൂർണിമ കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വർധാനും പ്രിയപ്പെട്ട സുഹൃത്ത് ഗീതു മോഹൻദാസിന്റെ മകൾ ആരാധനയ്ക്കും പിറന്നാൾ ആശംസകൾ നേർന്ന് പൂർണിമ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റുകൾ വൈറൽ ആയിരുന്നു.