Friday 03 April 2020 10:21 AM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ അടുത്ത് നിന്ന് എടുത്തു കൊണ്ടുവന്നതിന് മുഖം കറുപ്പിച്ചിരിക്കുകയാണ് അവൾ, ഓര്‍ക്കുന്നുണ്ടോ ഇന്ദ്രാ ? മക്കൾക്കൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് പൂർണിമ

poornima

മക്കൾക്കൊപ്പമുള്ള ആദ്യ ചിത്രങ്ങളിൽ ഒന്ന് പങ്കുവച്ച് നടി പൂർണിമ ഇന്ദ്രജിത്ത്. പ്രാര്‍ഥനയ്ക്ക് ആറും ഇളയ മകള്‍ നക്ഷത്രയ്ക്ക് നാലും വയസുള്ളപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്.

‘ക്വാറന്‍റിന്‍ സമയത്ത് പഴയ ചിത്രങ്ങള്‍ തപ്പിയപ്പോള്‍ കയ്യില്‍ കുറച്ച് മനോഹര ചിത്രങ്ങള്‍ തടഞ്ഞു. ആറ് വയസുള്ള പ്രാര്‍ഥനയും, നാല് മാസം പ്രായമുളള നക്ഷത്രയുമാണ് ചിത്രത്തില്‍. അവളുടെ അച്ഛന്റെ അടുത്ത് നിന്ന് എടുത്തു കൊണ്ടുവന്നതിന് മുഖം കറുപ്പിച്ചിരിക്കുകയാണ് നക്ഷത്ര. ഞങ്ങള്‍ മൂന്ന് പേരും ഒന്നിച്ചുള്ള ആദ്യ ചിത്രങ്ങളില്‍ ഒന്ന്. ഓര്‍ക്കുന്നുണ്ടോ ഇന്ദ്രാ ???–ക്യൂട്ട് ചിത്രത്തോടൊപ്പം പൂര്‍ണിമ കുറിച്ചതിങ്ങനെ.

‘ഏറ്റവും പ്രിയപ്പെട്ടത്’ എന്നാണ് ചിത്രത്തിന് ഇന്ദ്രജിത്തിന്റെ കമന്റ ്.

2002-ലാണ് പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരായത്. 2004ൽ പ്രാർഥന ജനിച്ചു. 2009–ൽ നക്ഷത്രയും.