Thursday 18 February 2021 12:15 PM IST : By സ്വന്തം ലേഖകൻ

എന്തായിരിക്കും പൂർണിമ മഞ്ജുവിനോടും റിമയോടും പറഞ്ഞ രഹസ്യം ? രസികൻ വിഡിയോ പങ്കുവച്ച് താരം

poornima

മലയാളത്തിന്റെ പ്രിയതാരങ്ങളായ മഞ്ജു വാരിയരും പൂർണിമയും റിമ കല്ലിങ്കലും അടുത്ത സുഹൃത്തുക്കളാണ്. തങ്ങൾ ഒന്നിച്ചുള്ള വിശേഷങ്ങൾ ഇവർ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മഞ്ജുവിനും റിമയ്ക്കുമൊപ്പമുള്ള മനോഹരമായ ഒരു വിഡിയോയാണ് പൂർണിമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലോസ്ആഞ്ചലസിൽ പോയപ്പോൾ പകർത്തിയ വിഡിയോ ആണിത്. നടുവിൽ പൂർണിമയും അപ്പുറവും ഇപ്പുറവും മഞ്ജുവും ഇരിക്കുന്നു. പൂർണിമ എന്തോ രഹസ്യം പറയുകയാണ്. ഇതെല്ലാം ഫോണിൽ പകർത്തുന്നത് ഇന്ദ്രജിത്തും വിജയ് യേശുദാസുമാണ്. വീഡിയോയുടെ അവസാനം പൂർണിമ കുടിക്കാൻ കുറച്ച് വെള്ളം തരാമോ എന്നു പറയുന്നതും എല്ലാവരും കൂടി ചിരിക്കുന്നതും കാണാം.

വിഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.