Monday 02 December 2019 08:57 AM IST : By സ്വന്തം ലേഖകൻ

നിറഞ്ഞ സന്തോഷത്തിന്റെ ഒരു വർഷം! ആശംസകൾ നേർന്ന് വര്‍ധാന്റെ ‘ഗോഡ് മദർ’

poornima-new

തങ്ങളുടെ ക്യൂട്ട് ബേബി വര്‍ധാന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി താരകുടുംബം. നടി പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹന്റെയും നിഹാൽ പിള്ളയുടെയും ആദ്യത്തെ കൺമണിയാണ് വർധാന്‍. വർധാന് ഒന്നാം പിറന്നാള്‍ ആശംസകൾ നേർന്ന് പൂർണിമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും ഇതിനോടകം വൈറൽ ആണ്.

മുന്‍നിര സംവിധായകരുടേതുള്‍പ്പടെ നിരവധി പരമ്പരകളിൽ തിളങ്ങിയ പ്രിയ മോഹന്‍ മോഡലിങ്ങിലും സജീവമായിരുന്നു. നിഹാല്‍ പിള്ളയുമായുള്ള വിവാഹത്തിന് ശേഷം ചെറിയ ഇടവേള എടുത്ത പ്രിയയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ പൂര്‍ണ്ണിമയും ഇന്ദ്രജിത്തും സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത് വൈറൽ ആയിരുന്നു.

പ്രിയയ്ക്കും ഭര്‍ത്താവ് നിഹാല്‍ പിളളയ്ക്കും കുഞ്ഞ് ജനിച്ച സന്തോഷവും ആരാധകരെ അറിയിച്ചത് പൂര്‍ണിമയും ഇന്ദ്രജിത്തുമാണ്. പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും പിന്നാലെ ഇവരുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തിയത് താരകുടുംബം ആഘോഷമാക്കിയിരുന്നു.