Thursday 21 February 2019 02:55 PM IST : By സ്വന്തം ലേഖകൻ

അനുഷ്കയുടെ ചിത്രത്തിൽ നിന്ന് പ്രഭാസ് പിൻമാറി! പകരം റാണ

anushka-new

ബാഹുബലി ഒന്നാം ഭാഗം റിലീസിനെത്തിയപ്പോഴേ നായികാ നായകൻമാരായ പ്രഭാസും അനുഷ്കയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. രണ്ടാം ഭാഗം കൂടി തിയേറ്ററിലെത്തിയതോടെ താരങ്ങൾ തമ്മിലുള്ള വിവാഹം വൈകാതെയുണ്ടാകുമെന്നും പ്രചരണങ്ങളുണ്ടായി. എന്നാൽ ഈ കഥകൾക്കൊക്കെ ആയുസ്സ് തീരെ കുറവായിരുന്നു. ബാഹുബലിക്കു ശേഷം അനുഷ്ക നായികയായ ചില സിനിമകളുടെ സെറ്റിൽ പ്രഭാസ് സന്ദർശകനായെങ്കിലും ഇരുവരും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മൗനം പാലിച്ചത് ഗോസിപ്പുകളുടെ മുനയൊടിച്ചു.

ഇപ്പോഴിതാ അനുഷ്ക നായികയാകുന്ന ചിത്രത്തിൽ നിന്ന് പ്രഭാസ് പിൻമാറിയതായാണ് പുതിയ വാർത്ത. അനുഷ്കയും, മാധവനും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൈലന്‍സ്’ എന്ന ചിത്രത്തില്‍ നിന്നാണ് പ്രഭാസിന്റെ പിന്‍മാറ്റം.

സിനിമയില്‍ ഒരു അതിഥി വേഷമായിരുന്നു പ്രഭാസിന്. എന്നാല്‍ ‘സാഹോ’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലായതിനാല്‍ സൈലന്‍സിന് ഡേറ്റ് കണ്ടെത്താന്‍ പ്രഭാസിനായില്ല. പ്രഭാസിനു പകരം മറ്റൊരു ബാഹുബലി താരം റാണ ദഗുബതിയാവും ചിത്രത്തിലെത്തുക.

റാണ ചിത്രത്തിൽ ജോയിന്‍ ചെയ്തു. ഹേമന്ദ് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംസാര ശേഷിയില്ലാത്ത യുവതിയായാണ് അനുഷ്ക എത്തുക.