Thursday 20 February 2020 09:26 AM IST : By സ്വന്തം ലേഖകൻ

നിങ്ങൾ വേറെ ലെവലാണ് മനുഷ്യാ...! ഡ്രൈവറെ ബുദ്ധിമുട്ടിച്ചില്ല, കാരിബാഗ് തോളിൽ ചുമന്ന് പ്രണവ്: വിഡിയോ വൈറൽ

pranav

താരജാഡകളില്ലാത്ത, ലാളിത്യമാണ് മലയാളത്തിന്റെ പ്രിയ യുവനായകനും മോഹൻലാലിന്റെ മകനുമായ പ്രണവ് മോഹൻലാലിനെ ചെറുപ്പക്കാരുടെ പ്രിയങ്കരനാക്കുന്നത്. ഇപ്പോഴിതാ, പ്രണവിന്റെതെന്ന പേരിൽ പ്രചരിക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കുന്നു.

ചെന്നൈ എയർപോർട്ടിൽ വലിയ കാരിബാഗും ചുമന്ന് ഡ്രൈവർക്കൊപ്പം പോകുന്ന പ്രണവാണ് വിഡിയോയിൽ. കാരി ബാഗിന്റെ ചക്രം കേടായതിനാൽ ഡ്രൈവർക്ക് അത് കാറിലേക്കു കൊണ്ടുപോകാൻ ബുദ്ധിമുട്ടായിരുന്നു. തുടർന്ന് പ്രണവ് ബാഗ് തോളിലെടുത്തു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ഷൂട്ടിനു ശേഷം ചെന്നൈ എയർപോർട്ടിൽ എത്തിയതായിരുന്നു പ്രണവ് മോഹൻലാൽ.

പ്രണവ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ നായികാനായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. അജു വർഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍.

മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ചിത്രം നിർമിക്കുന്നു.