Saturday 17 November 2018 11:40 AM IST : By സ്വന്തം ലേഖകൻ

പീറ്റർ ഹെയ്‌ൻ പറഞ്ഞു, ട്രെയിനിൽ തൂങ്ങിക്കിടന്ന് പ്രണവിന്റെ അഭ്യാസ പ്രകടനം! കിടിലൻ ഫൈറ്റ് ചിത്രങ്ങൾ

pranav-21-noottandu

പീറ്റർ ഹെയ്‌ൻ ആക്ഷൻ പറഞ്ഞു, ട്രെയിനിൽ തൂങ്ങിക്കിടന്ന് കിടിലൻ ഫൈറ്റ് ചെയ്ത് പ്രണവ് മോഹൻലാൽ. താരത്തിന്റെ ഈ ട്രെയിൻ സംഘട്ടന രംഗങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രണവിന്റെ ഏറ്റവും പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേതാണ് ലൊക്കേഷൻ ചിത്രങ്ങൾ. അരുൺ ഗോപി സംവിധാനം ചെയുന്ന ചിത്രം നിർമിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. പീറ്റർ ഹെയ്‌നാണ് സിനിമയ്ക്കായി ആക്‌ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

ആക്‌ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ചിത്രത്തിൽ സർഫറുടെ വേഷത്തിലാണ് പ്രണവ് മോഹൻലാൽ എത്തുന്നത്. ഇതിനായി ഏറെ നാളത്തെ സർഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു. സംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. എഡിറ്റിങ് വിവേക് ഹർഷൻ. ആർട്ട്–ജോസഫ് നെല്ലിക്കൽ. ചിത്രങ്ങൾ കാണാം; 

1.

pranav-mohanlal-irupathiyonnam-noottandu-5.png.image.784.410

2.

pranav-mohanlal-irupathiyonnam-noottandu-4.png.image.784.410

3.

pranav-mohanlal-irupathiyonnam-noottandu-3.png.image.784.410

4.

pranav-mohanlal-irupathiyonnam-noottandu-6.png.image.784.410

5.

pranav-mohanlal-irupathiyonnam-noottandu-1.png.image.784.410