Thursday 13 December 2018 06:23 PM IST : By സ്വന്തം ലേഖകൻ

’ഇനി തല്ലിയാൽ കൊന്നേക്കണം’; മാസ് ഡയലോഗുമായി പ്രണവ്! കിടിലൻ ടീസര്‍ കാണാം

pranav-21-film

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ’ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ വിഡിയോ ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്തതത്. "ഒരുപാട് സന്തോഷത്തോടെയാണ് ടീസര്‍ റിലീസ് ചെയ്യുന്നത്. പ്രണവിന്റെ കിരീടത്തിലൊരു തൂവലായി ഈ ചിത്രം മാറുമെന്ന് പ്രതീക്ഷിക്കുന്നു."- ദുല്‍ഖര്‍ പോസ്റ്റിനൊപ്പം കുറിച്ചു.

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. 'ഇതെന്റെ പുത്തന്‍ റെയ്ബാന്‍' എന്ന മോഹൻലാലിന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗുമായാണ് പ്രണവ് ടീസറിലെത്തുന്നത്. ആക്ഷനും തമാശയും നിറഞ്ഞ മാസ് എന്റര്‍ടെയ്‌നറാകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

പുതുമുഖം റേച്ചല്‍ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായിക. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, സുരേഷ് കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പുലിമുരുകന്റെ ആക്ഷന്‍ ഡയറക്ടറായ പീറ്റര്‍ ഹെയ്നാണ് സിനിമയുടെ ആക്ഷന്‍ നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹര്‍ഷനും നിർവഹിച്ചിരിക്കുന്നു. ടീസർ വിഡിയോ കാണാം;