Saturday 25 September 2021 11:03 AM IST : By സ്വന്തം ലേഖകൻ

കടലിൽ പോയ തെരുവു നായയെ രക്ഷിച്ച് പ്രണവ്: കയ്യടിച്ച് സോഷ്യൽ മീഡിയ: വിഡിയോ

pranav

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും പ്രിയയുവനായകനുമായ പ്രണവ് മോഹൻലാൽ യാത്രകളെയും സംഗീതത്തെയും പ്രണയിക്കുന്നയാളാണ്. യാത്രകളിൽ നിന്നുള്ള പ്രണവിന്റെ വിഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകുക പതിവാണ്.

ഇപ്പോഴിതാ, കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിക്കുന്ന പ്രണവ് മോഹൻലാലിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. നടുക്കടലിൽ പെട്ടുപോയ നായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷപ്പെടുത്തുന്നതാണ് വിഡിയോ.

രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിൽ നടുക്കടലിൽ നിന്ന് പ്രണവ് നീന്തി വരുന്നതു കാണാം. കരയോടടുക്കുമ്പോഴാണ് കയ്യിലൊരു നായയുണ്ടെന്ന് തിരിച്ചറിയുന്നത്. രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ നടന്നു പോകുന്ന പ്രണവിനെയും കാണാം. ചെന്നൈയിൽ വച്ചാണ് സംഭവം നടന്നതെന്നാണ് സൂചന.