Saturday 18 September 2021 10:21 AM IST : By സ്വന്തം ലേഖകൻ

‘വഴിയിൽ നിന്നൊരാളെ കിട്ടയതാണ്, ദേ നിൽക്കുന്നു... ’: അപ്രതീക്ഷിതമായി പ്രണവിനെ കണ്ടതിന്റെ സന്തോഷം: വിഡിയോ

pranav

മണാലിയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ പ്രണവ് മോഹൻലാലിനെ അപ്രതീക്ഷിതമായി കണ്ടതിന്റെ സന്തോഷം പങ്കുവച്ച് യുവസഞ്ചാരി ആത്മയാൻ (രാജ്കുമാർ സത്യനാരായണൻ). പ്രണവിനൊപ്പമുള്ള ആത്മയാന്റെ വിഡിയോ ഇതിനോടകം വൈറലാണ്.

വലിയൊരു ബാക്ക്പാക്കുമായി മണാലിയിലെ തെരുവുകളിലൂടെ നടന്നു പോകുകയാണ് പ്രണവ്.

‘വഴിയിൽ നിന്നൊരാളെ കിട്ടയതാണ്, ദേ നിൽക്കുന്നു... ’ എന്ന ആമുഖത്തോടെയാണ് ആത്മയാൻ വിഡിയോയിൽ പ്രണവിനെ പ്രേക്ഷകർക്ക് കാണിക്കുന്നത്.

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് പ്രണവ് മോഹൻലാൽ. യാത്രകളോടുള്ള പ്രണവിന്റെ താൽപര്യത്തെക്കുറിച്ച് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പലപ്പോഴും പറഞ്ഞിട്ടുണ്ട്. മുൻപും പ്രണവിന്റെ യാത്രാ ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ മീഡിയ ആഘോഷിച്ചിട്ടുണ്ട്.