Friday 11 September 2020 11:26 AM IST : By സ്വന്തം ലേഖകൻ

സുഹൃത്തിനൊപ്പം പ്രാർഥനയുടെ തകർപ്പൻ ഡാൻസ്! വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

prarthana

സുഹൃത്തിനൊപ്പമുള്ള ഒരു തകർപ്പൻ ഡാൻസ് വിഡിയോ പങ്കുവച്ച് പ്രാർഥന ഇന്ദ്രജിത്ത്. മലയാളത്തിന്റെ പ്രിയ താരദമ്പതികളായ പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്തമകളായ പ്രാർ‌ത്ഥന, സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.

കുറച്ചു ദിവസം മുൻപ് പ്രാർഥനയുടേയും നക്ഷത്രയുടേയും കുറച്ച് രസകരമായ ചിത്രങ്ങൾ പൂർണിമ പങ്കുവച്ചിരുന്നു. ചിത്രത്തിൽ മുണ്ടും ഷർട്ടുമണിഞ്ഞ് സൺഗ്ലാസും വച്ച് മാസ് ലുക്കിലായിരുന്നു പ്രാർഥന.

ഇന്ദ്രജിത്ത് നായകനായ മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ... എന്ന ഗാനം ആലപിച്ചതും പ്രാർഥനയാണ്.